ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി : സംഭവം പതിനൊന്നുകാരനായ മകന്റെയും വൃദ്ധയായ അമ്മയുടെയും മുന്നിൽ വെച്ച്

രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. പതിനൊന്നുകാരനായ മകന്റെയും വൃദ്ധയായ അമ്മയുടെയും മുന്നിൽ വെച്ചാണ് സംഭവം.

വർക്കലയ്ക്ക് അടുത്ത് രഘുനാദപുരത്തെ സതീവിലാസം എന്ന വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു ആക്രമണം. ഇരുകാലുകൾക്കും സ്വാധീന കുറവുള്ള വീട്ടമ്മയെയാണ് ഹർത്താൽ ദിനത്തിൽ മദ്യപിച്ചെത്തിയ ഭർത്താവ് വെട്ടി വീഴ്ത്തിയത്. ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത സതിക്ക് ഭർത്താവ് വെട്ടിയപ്പോൾ പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല.

Read Also : ഗവേഷണം പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ ലക്ഷ്യം: ആരോഗ്യമന്ത്രി

മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവർക്കും ഇടയിൽ ഏറെനാളായി കുടുംബ വഴക്ക് നടന്നിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവത്തിലെ പ്രതി സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു കൈക്ക് സ്വാധീനക്കുറവുള്ള ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും പരാക്രമം തുടർന്നത് പൊലീസുകാ‍‍ർക്ക് ബുദ്ധിമുട്ടുണ്ടാക്കി. തല ഭിത്തിയിലിടിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഹെൽമറ്റ് ധരിപ്പിച്ചാണ് സ്റ്റേഷനിൽ ഇരുത്തിയത്. ഇയാൾക്കെതിരെ വധശ്രമത്തിനും ഗാർഹിക പീഡനത്തിനും ആണ് പൊലീസ് കേസെടുത്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments


Back to top button