KeralaLatest NewsNews

‘അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി, ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല’: അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: സഹായം ചോദിച്ചെത്തുന്നവർ കാരണം സ്വന്തം വീട്ടിൽ പോലും താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉളളതെന്ന നിസ്സഹായാവസ്ഥ പങ്കുവെച്ച് ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച ശ്രീവരാഹം സ്വദേശി അനൂപ്. ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കുന്നില്ലെന്നും, അയൽക്കാർ വരെ ശത്രുക്കളായെന്നും അനൂപ് പറയുന്നു.

‘ഓരോ ദിവസും ഓരോ വീടുകളിൽ മാറി മാറി താമസിക്കുകയാണ്. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. രണ്ടുവർഷത്തേക്ക് ലോട്ടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് തീരുമാനമെന്നും അനൂപ് പറഞ്ഞു. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. എന്റെ അവസ്ഥ മനസ്സിലാക്കണം. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയാണ്.

ലോട്ടറി അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ ദിവസവും കഴിയുമ്പോൾ അവസ്ഥ മാറിമാറി വരുകയാണ്. പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നിൽക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഇപ്പോൾ വിഡിയോയിൽ പറയുന്നതിനിടയിലും ആൾക്കാർ വന്ന് ഗേറ്റിൽ തട്ടിക്കൊണ്ടുനിൽക്കുന്നു. ശ്വാസംമുട്ടൽ കാരണം ജോലിക്ക് പോയിട്ട് രണ്ടുമാസമായി.

ലോട്ടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും ഇതു മനസ്സിലാക്കണം. കിട്ടി കഴിഞ്ഞാലും എനിക്കിപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. രണ്ടുവർഷത്തേക്ക് ലോട്ടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരിൽ ആർക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല. എന്റെ അവസ്ഥ മനസ്സിലാക്കണം. സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി. പണ്ടും ശത്രുക്കളുണ്ട്. ഇപ്പോൾ ശത്രുക്കൾ കൂടി വരുന്നു. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാൽ മതിയായിരുന്നു. മാസ്ക് വച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്’, അനൂപ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button