Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര നടപടി ഉണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിപ്രധാന യോഗം വിളിച്ചുകൂട്ടി. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള സ്ഥലങ്ങളിലും കേന്ദ്രങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തുന്നതിനിടയിലാണ് അമിത് ഷാ യോഗം വിളിച്ചുകൂട്ടിയത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡയറക്ടര്‍ ജനറല്‍ ദിനകര്‍ ഗുപ്ത എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരവാദികളായ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അമിത് ഷാ യോഗത്തില്‍ വിലയിരുത്തി.

രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് 11 സംസ്ഥാനങ്ങളില്‍ നിന്നായി 106 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

കേരളത്തില്‍ (22) മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും (20 വീതം), തമിഴ്നാട് (10), അസം (9), ഉത്തര്‍പ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button