Latest NewsNewsLife StyleHealth & Fitness

തലച്ചോറിന്റെ ക്ഷമത കൂട്ടാൻ യോഗ

തലച്ചോറിന്റെ ക്ഷമത കൂട്ടാൻ 20 മിനിറ്റ് യോഗ വളരെയേറെ സഹായിക്കുമെന്ന് പുതിയ പഠനം. ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ ഹഠയോഗയും എയറോബിക്സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളിൽ താരതമ്യ പഠനം നടത്തിയാണ് ഇത് കണ്ടെത്തിയത്. വ്യക്തിയുടെ ഓർമശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെ‍ടുത്താൻ 20 മിനിറ്റ് യോഗ ചെയ്താൽ മതിയാകുമെന്നും ഇക്കാര്യത്തിൽ എയറോബിക്സ് യോഗയോടു തോൽക്കുമെന്നും നേഹ പറയുന്നു.

വളരെ പോസിറ്റീവായ മാറ്റങ്ങൾ യോഗ ചെയ്തു കഴിഞ്ഞപ്പോൾ മനസിലാക്കാൻ സാധിച്ചു. ജീവിതത്തിന് ഒരു മാർഗദർശിയാണ് യോഗ. ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല, ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ സഹായിക്കും.

Read Also : അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

സന്ധികളോ പേശികളോ ചലിപ്പിക്കാതെ ഒരു മസിലിനു മാത്രം ദൃഢത നൽകുക, വിവിധ മസിലുകൾക്ക് അയവു വരുത്തുക, ശ്വാസം നിയന്ത്രിക്കുക തുടങ്ങിയ യോഗാമുറകളിലൂടെ തുടങ്ങി ധ്യാന സ്ഥിതി, ദീർഘ ശ്വസനം എന്നിവയോട‌െ യോഗ സെഷൻ അവസാനിച്ചു. കൂടാതെ, എയറോബിക് വ്യായാമങ്ങളായ നടത്തം അല്ലെങ്കിൽ ഡ്രെഡ് മില്ലിൽ 20 മിനിറ്റ് ജോഗിങ് എന്നിവയും ഉണ്ടായിരുന്നെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് 60 മുതൽ 70 വരെ നിയന്ത്രിച്ചുകൊണ്ട് ഓരോ വ്യായാമത്തിനും സമയക്രമവും നിശ്ചയിച്ചിരുന്നെന്നും ഗവേഷക പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button