MalappuramLatest NewsKeralaNattuvarthaNews

കുട്ടികളുടെ ഹീറോ! വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തി പ്രിൻസിപ്പൽ

മലപ്പുറം: സ്വകാര്യ ബസുകാർ എസ്.ടി വിദ്യാർത്ഥികളോട് കാണിക്കുന്ന അവഗണ പലപ്പോഴും വാർത്തയാകാറുണ്ട്. കുട്ടികളെ കണ്ടാൽ പല ബസുകാരും ബസ് നിർത്താതെ പോകുന്നുവെന്ന പരാതി എക്കാലത്തും ഉയർന്നുവരാറുണ്ട്. അത്തരത്തിൽ കരിങ്കല്ലത്താണിയിലെ വിദ്യാർത്ഥികളും ബസുകാരുടെ അവഗണനയ്ക്ക് പാത്രമാകുന്നുവെന്ന് പരാതി ഉയർന്നതോടെ പ്രശ്നം പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചത് സ്‌കൂൾ പ്രിൻസിപ്പൽ നേരിട്ടാണ്.

സ്‌കൂളിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന പരാതി ഉയർന്നതോടെ താഴെക്കോട് കാപ്പുപറമ്പ് പിടിഎംഎച്ച്എസ്എസിലെ പ്രിന്‍സിപ്പാളായ ഡോ. സക്കീര്‍ എന്ന സൈനുദ്ധീൻ വെറുതെവിട്ടാൽ പറ്റില്ലെന്ന് തീരുമാനിച്ചു. കോഴിക്കോട് പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നുമായിരുന്നു ഉയർന്ന പരാതി.

റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസ്സിനെ തടഞ്ഞുനിര്‍ത്തിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി റോഡിലേക്കിറങ്ങി ബസ് തടഞ്ഞ് നിര്‍ത്തിയത്. പ്രിന്‍സിപ്പാള്‍ ബസ് തടയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടികളുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഡോ.സക്കീര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button