KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യം, സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: കെ.സുരേന്ദ്രന്‍

ഇന്ത്യ മതരാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഓര്‍ക്കണം: കെ.സുരേന്ദ്രന്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യ മതരാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഓര്‍ക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read Also: ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചു : കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവും പിഴയും

അതേസമയം, കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ 11 പേരെ കോടതിയില്‍ ഹാജരാക്കി. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അന്‍സാരി, മുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, ഉസ്മാന്‍, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button