കാഞ്ഞങ്ങാട്: കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊട്ടന്‍കുഞ്ഞി എന്ന കൃഷ്ണനാണ് (45) കൈക്ക് ഗുരുതര പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരപ്പ ടൗണിനടുത്ത് കുറുഞ്ചിറ തോട്ടത്തില്‍ നാലുപേര്‍ ചേര്‍ന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : സ്ത്രീകളുടെ മുഖത്തെ രോമവളർച്ച തടയാൻ
അതേസമയം, മണ്ണാർക്കാട് അമ്പല പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ സിദ്ദിഖിന് വാരിയെല്ലിന് പരുക്കേറ്റു.
രാത്രി കൃഷിയിടത്തിൽ കാവലിന് പോയതാണ് ഇരുവരും. പരിക്കേറ്റ ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റ സിദ്ദിഖിന് അടിയന്തര ശസ്ത്രക്രിയ നടത്തി.
വന്യ മൃഗങ്ങളുടെ ശല്യം ഇവിടെ രൂക്ഷമാണ്. കൃഷിയിടങ്ങളിലേക്ക് വരുന്ന വന്യമൃഗങ്ങളെ പാട്ട കൊട്ടിയും ചെണ്ടകൊട്ടിയും ഓടിക്കുന്നതിന് വേണ്ടിയാണ് ഇവർ കാവൽപ്പുരയിലേക്ക് പോയത്. എന്നാൽ, രാത്രിയോടെ അപ്രതീക്ഷിതമായി ഇവരുടെ കാവൽമാടത്തിന് അടുത്തെത്തിയ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു.
Post Your Comments