സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 262.96 പോയിന്റ് അഥവാ 0.44 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,456.78 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 98 പോയിന്റ് ഇടിഞ്ഞ് 17,718.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾക്യാപ് സൂചിക 1 ശതമാനവും ഇടിഞ്ഞു. ഇന്ന് ഏകദേശം 1,251 ഓഹരികൾ മുന്നേറിയെങ്കിലും 2,115 ഓഹരികൾക്ക് മങ്ങലേറ്റു. 117 ഓഹരികൾ മാത്രമാണ് മാറ്റമില്ലാതെ തുടർന്നത്.
ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐടിസി, എച്ച്യുഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ തുടങ്ങിയവരുടെ ഓഹരികൾ നേട്ടം കൈവരിച്ചെങ്കിലും, ശ്രീ സിമന്റ്‌സ്, അദാനി പോർട്ട്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല.
Also Read: ചിലവ് ചുരുക്കാൻ നിർദ്ദേശം നൽകി, പ്രതിസന്ധിയിലായി ഈ എയർലൈൻ ജീവനക്കാർ
Post Your Comments