Latest NewsNewsBusiness

സെബിയുടെ ചുവപ്പു കൊടി, ഈ കമ്പനിക്ക് ഐപിഒയ്ക്ക് അനുമതി ഇല്ല

പൂർണമായും ക്ലൗഡ് കപ്യൂട്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഗോ ഡിജിറ്റിന്റെ പ്രവർത്തനം

ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ അനുമതി നിരസിച്ചു. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് (സെബി) ഐപിഒ നടത്താനുളള അനുമതി നിരസിച്ചത്. അതേസമയം, ഐപിഒ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ടുള്ള കൃത്യമായ വിശദീകരണങ്ങൾ സെബി നൽകിയിട്ടില്ല. പ്രത്യേക കാരണം ഒന്നും പറയാതെ, ‘മാറ്റിവയ്ക്കുന്നു’ എന്ന് മാത്രമാണ് സെബി പറഞ്ഞിരിക്കുന്നത്.

പ്രമുഖ കനേഡിയൻ വ്യവസായ ഗ്രൂപ്പായ ഫെയർഫാക്സ് മുഖ്യനിക്ഷേപകരായിട്ടുള്ള ഇൻഷുറൻസ് കമ്പനിയാണ് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്. ഓഗസ്റ്റ് 17 നാണ് സെബിക്ക് മുമ്പാകെ ഐപിഒ നടത്താൻ ആവശ്യമായിട്ടുള്ള രേഖകൾ കമ്പനി സമർപ്പിച്ചത്. പൂർണമായും ക്ലൗഡ് കപ്യൂട്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഗോ ഡിജിറ്റിന്റെ പ്രവർത്തനം. കൂടാതെ, നോൺ- ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഗോ ഡിജിറ്റിൽ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും നിക്ഷേപം നടത്തുന്നുണ്ട്.

Also Read: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു : പ്രതികള്‍ അറസ്‌റ്റില്‍, പിടിയിലായത് അന്തര്‍ ജില്ലാ മോഷ്‌ടാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button