PathanamthittaNattuvarthaLatest NewsKeralaNews

മുൻവൈരാ​ഗ്യത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ

ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസിനെയാണ് (33) റാന്നി പൊലീസ് പിടികൂടിയത്

റാന്നി: മുൻവൈരാ​ഗ്യത്താൽ വടിവാൾകൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസിനെയാണ് (33) റാന്നി പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് വീടിന് സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചേത്തക്കൽ നടമംഗലത്ത് അരവിന്ദ് വി.നായരിനെ (28) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

Read Also : മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ നടത്താം: വിസ്താര എയർലൈൻസിന് അനുമതി നൽകി ഒമാൻ

ഞായർ വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. റാന്നി ഗേറ്റ് ബാറിന്‍റെ മുൻവശം പാർക്കിങ് ഏരിയയിൽ വെച്ച് പ്രിൻസ്, നേരത്തെയുള്ള വിരോധം കാരണം അരവിന്ദിനെ അസഭ്യം വിളിച്ചിരുന്നു. ഇതിന് പകരംചോദിക്കാൻ പ്രിൻസിന്‍റെ വീട്ടിലേക്ക് തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെ തന്നെ കാറിൽ ബന്ധുവായ മനുമോഹനുമായി റാന്നിയിൽ നിന്നും പോകുമ്പോൾ, പ്രതി സ്കൂട്ടറിലെത്തി കാറിനുമുന്നിൽ കയറി കാർ തടയുകയായിരുന്നു. പൊടിപ്പാറ സ്കൂളിന് താഴെവെച്ചായിരുന്നു സംഭവം നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button