
മലപ്പുറം: കരിപ്പൂരിൽ യാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടി. മൂന്നു കിലോയിലേറെ സ്വർണ്ണമാണ് കസ്റ്റംസ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി മുപ്പത്തി ആറു ലക്ഷത്തിനാൽപതിനായിരം രൂപ വിലമതിക്കും.
1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന വയനാട് സ്വദേശി ബുഷറ, 679 ഗ്രാം കടത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവരാണ് പിടിയിലായത്.
ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തിരുന്നു.
Post Your Comments