സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 578.5 പോയിന്റ് അഥവാ 1.1 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,720 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 194 പോയിന്റ് ഉയർന്ന് 17,816 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികളാണ് നേട്ടം കൈവരിച്ചത്.
ബിഎസ്ഇ സെൻസെക്സിൽ സൺ ഫാർമ, ഡോ. റെഡ്ഡീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടൈറ്റൻ കമ്പനി, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികൾക്ക് വൻ തോതിൽ മുന്നേറാൻ സാധിച്ചിട്ടുണ്ട്. അതേസമയം, നിഫ്റ്റിയിൽ റിലയൻസ്, ഇൻഫോസിസ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾക്ക് 1.4 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
Also Read: ഇനി സൗജന്യമായി ഈ എയർലൈനിൽ യാത്ര ചെയ്യാം, ബുക്കിംഗ് സൗകര്യം സെപ്തംബർ 25 വരെ മാത്രം
Post Your Comments