കോവളം : പൂങ്കുളം ചാമുണ്ഡേശ്വരി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പൂങ്കുളം വലിയവിള വീട്ടിൽ രവിയുടെയും ശോഭനയുടെയും മകൻ ആർ.സതീഷി(37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പോയ സതീഷിനെ കാണാത്തതിനെ തുടർന്ന്, വീട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെ ബൈക്ക് ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയർഫോഴ്സ് ക്ഷേത്രക്കുളത്തിൽ ഇറങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : മുഖകാന്തി വർദ്ധിപ്പിക്കാൻ ഒലിവ് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം
സമീപത്തെ സിസിടിവിയിൽ നിന്നും സതീഷ് ഞായറാഴ്ച രാത്രി 9.30 ഓടെ ക്ഷേത്രക്കുളത്തിന് സമീപം ബൈക്കിലെത്തുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തിരുവല്ലം പൊലീസ് പറഞ്ഞു. വെള്ളായണി കാർഷിക കോളജിലെ ഫാം ഹൗസ് ജീവനക്കാരനാണ്.
പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടു നൽകിയ മൃതദേഹം സംസ്കരിച്ചു. ഭാര്യ ശാലിനി. ഒരു വയസുകാരി ലയ ഏകമകളാണ്. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.
Post Your Comments