ThiruvananthapuramKeralaNattuvarthaLatest NewsNews

തൃശൂരിൽ ഡോക്ടർക്കും മകൾക്കും നേരെ തെരുവുനായ ആക്രമണം

കൊടുങ്ങല്ലൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ, മകൾ ആതിര എന്നിവർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്നു. വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേർക്കാണ് ഇന്നും തെരുവുനായയുടെ കടിയേറ്റത്.

കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ, മകൾ ആതിര എന്നിവർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും പരിക്കേറ്റു. ഇരുവരെയും ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എത്തിച്ച് ചികിത്സ നൽകി. നായ നിരീക്ഷണത്തിലാണ്.

Read Also : ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയാതായി ആരോപണം: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം വെള്ളനാട് മൂന്ന് പേർക്ക് തെരുവുനായകളുടെ കടിയേറ്റു. വെള്ളനാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും മേപ്പാട്ടുമല സ്വദേശിക്കുമാണ് കടിയേറ്റത്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button