
വെള്ളരിക്കുണ്ട്: അംഗനവാടി വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൊന്നക്കാട് ഗവ. എല്‍.പി. സ്‌കൂളിന് പരിസരത്തുള്ള ചെരുമ്പക്കോട് അംഗനവാടിയിലെ നാലുവയസ്സുകാരി ജ്ഞാനേശ്വരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും മുറിവുണ്ട്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാം, അവസാന തീയതി വീണ്ടും ദീർഘിപ്പിച്ചു
വൈകുന്നേരം ടോയ്ലറ്റിൽ പോകാനായി പുറത്തിറങ്ങിയ കുട്ടിയെ പരസരത്തുണ്ടായിരുന്ന നായ ആക്രമിക്കുകയായിരുന്നു. അംഗനവാടി ടീച്ചര്‍ ആശയുടെ നേതൃത്വത്തില്‍ ഉടന്‍ കുട്ടിയെ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
തുടർന്ന്, പ്രാഥമികചികിത്സയ്ക്ക് ശേഷമാണ് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ചെരുമ്പക്കോട് സ്വദേശിയായ വേണുവിന്റെയും സൗമ്യയുടെയും മകളാണ്.
Post Your Comments