മുതിർന്ന പൗരന്മാർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാൻ ഉള്ള അവസാന തീയതി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റായ ‘എസ്ബിഐ വികെയർ’ എന്ന സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം 2020 മെയ് മാസത്തിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ, കോവിഡ് വ്യാപന ഘട്ടത്തിൽ സ്കീമിന്റെ കാലാവധി പലതവണ ദീർഘിപ്പിച്ചിരുന്നു.
സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീമിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശ നിരക്ക് തന്നെയാണ്. സാധാരണ നൽകുന്നതിലും ഉയർന്ന പലിശയാണ് മുതിർന്ന പൗരന്മാർക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, എസ്ബിഐയിൽ അഞ്ചുവർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.65 ശതമാനം പലിശയാണ് സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ, മുതിർന്ന പൗരന്മാർക്ക് 6.45 ശതമാനം നിരക്കിലാണ് പലിശ ലഭ്യമാകുക. പ്രത്യേക എഫ്ഡി സ്കീമിലൂടെ 30 ബിപിഎസ് ആണ് അധിക പലിശ ലഭിക്കുന്നത്.
Also Read: ഭാരത് ജോഡോ യാത്ര: ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും
Post Your Comments