NewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, കാരണം ഇതാണ്

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ അഴുക്കുകൾ, ടോക്സിനുകൾ എന്നിവ അടിച്ചെടുത്ത് ശാരീരിക ആരോഗ്യം നിലനിർത്താൻ വൃക്കകൾ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വൃക്കകൾ തകരാറിലാകുമ്പോൾ ശരീരം ചില സൂചനകൾ തരാറുണ്ട്. ഉറക്കക്കുറവ്, മഗ്നീഷ്യത്തിന്റെ അഭാവം, വിറ്റാമിൻ ബി 6 എന്നിവയുടെ കുറവെല്ലാം ശരീരത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവരിൽ സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയും മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ ഒരിക്കലും അവഗണിക്കാൻ പാടില്ല. പെട്ടെന്നുണ്ടാകുന്ന വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയൊക്കെ കിഡ്നിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ലക്ഷണങ്ങളാണ്.

Also Read: മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാം, അവസാന തീയതി വീണ്ടും ദീർഘിപ്പിച്ചു

കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ പേശിവലിവ് കണ്ടുവരാറുണ്ട്. കൂടാതെ, കാലുകളിൽ വീക്കം, ശരിയായി ശ്വസിക്കാൻ കഴിയാത്ത അവസ്ഥ, ഛർദ്ദി എന്നിവ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ വൈദ്യസഹായം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button