മെക്സികോ സിറ്റി : മെക്സിക്കോയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.
Read Also: ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും നേരെ സദാചാര ആക്രമണം: രണ്ട് പേര്‍ പിടിയിൽ
മെക്സിക്കോയിലെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചിരിക്കുകയാണ്. മന്‍സാനില്ലോയിലെ ഷോപ്പിംഗ് മാള്‍ സെന്ററില്‍ വെച്ച് ഒരാള്‍ മരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
Post Your Comments