Latest NewsKeralaNews

ഗവർണറുടേത് വില കുറഞ്ഞ സമീപനം: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ഗവർണർക്കയച്ച കത്തുകൾ പ്രസിദ്ധപ്പെടുത്തുമെന്ന ഭീഷണി വളരെ വിലകുറഞ്ഞ സമീപനമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടി കെ സുന്ദരൻമാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഇന്ത്യയിൽ രാജഭരണമല്ല, ജനാധിപത്യമാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് സംസ്ഥാന ഗവർണർ നടത്തുന്ന ഇടപെടലുകൾ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണം: നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഭരണഘടന നൽകുന്ന അധികാരം ഉപയോഗിക്കാം. ഗവർണർ പദവി തന്നെ ആവശ്യം ഇല്ലെന്നാണ് സിപിഐയുടെ നിലപാട്. ബ്രീട്ടീഷുകാരുടെ സൃഷ്ടിയാണ് ഗവർണർ സ്ഥാനം. നിയമസഭ പാസാക്കുന്ന നിയമനിർമ്മാണ ബില്ലുകളിൽ ഒപ്പിടാനുള്ള ബാധ്യത ഗവർണർക്കുണ്ട്. അതിനു തയാറാകാതെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ താല്പര്യത്തിനുവേണ്ടി സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ് കേരള ഗവർണർ ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടതിനൊക്കെ വിവാദമുണ്ടാക്കുന്ന ഏർപ്പാടിൽ നിന്ന് സംസ്ഥാന ഗവർണർ പിൻമാറണമെന്ന് കാനം ആവശ്യപ്പെട്ടു. യുഡിഎഫും ബിജെപിയും കേരളത്തിലെ സർക്കാരിനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപകീർത്തിപ്പെടുത്തുകയാണ്. കേന്ദ്രസഹായം ഇല്ലാതാക്കിയും കേന്ദ്ര ഏജൻസികളെയും ഗവർണറെയും കൂട്ടുപിടിച്ചം ബിജെപി സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ യുഡിഎഫ് അവരെ പിന്തുണയ്ക്കുകയാണെന്നും കാനം കൂട്ടിച്ചേർത്തു.

Read Also: ആരോഗ്യ ഇൻഷുറൻസ് പരിഷ്‌ക്കരിക്കാൻ സൗദി അറേബ്യ: വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button