Latest NewsSaudi ArabiaNewsInternationalGulf

ആരോഗ്യ ഇൻഷുറൻസ് പരിഷ്‌ക്കരിക്കാൻ സൗദി അറേബ്യ: വിശദ വിവരങ്ങൾ അറിയാം

റിയാദ്: ആരോഗ്യ ഇൻഷുറൻസ് പരിഷ്‌ക്കരിക്കാൻ സൗദി അറേബ്യ. ഒക്ടോബർ ഒന്നു മുതൽ പുതിയ ആനുകൂല്യങ്ങൾ നൽകാനാണ് സൗദി അറേബ്യയുടെ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘എന്റെ അമ്മ തന്ന മീൻ ഞാൻ തിരിച്ച് കൊടുത്ത് വിടണം പോലും, പുച്ഛം തോന്നും ചില സമയത്ത്’: ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

നിലവിൽ മെഡിക്കൽ ഇൻഷൂറൻസ് പോളിസികളിൽപ്പെട്ടവർക്ക് അവരുടെ ഇൻഷുറൻസ് പുതുക്കുന്നത് മുതൽ മാത്രമേ പുതിയ ആനൂകൂല്യം ലഭിക്കൂ. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും പുതിയ ആനൂകൂല്യങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. വൃക്ക മാറ്റിവയ്ക്കൽ, മാനസികാരോഗ്യ പരിരക്ഷ കേസുകൾ എന്നിവക്കുള്ള പരിധി 50,000 ആയി ഉയർത്തി.

രാജ്യത്തെ ഗുണഭോക്താക്കൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിന്റെ വക്താവും എംപവർമെന്റ് ആൻഡ് സൂപ്പർവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ നാസർ അൽ ജുഹാനി വ്യക്തമാക്കി.

Read Also: പണം അനാവശ്യമായി ഉപയോഗിക്കരുത്, കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ വിജയിക്ക് അനൂപിനോട് പറയാനുള്ളത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button