ബംഗളൂരു: ക്ഷേത്രത്തില്‍ കയറി വിഗ്രഹത്തില്‍ തൊട്ടു എന്നാരോപിച്ച് ദളിത് കുടുംബത്തിന് 60,000 രൂപ പിഴ. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കൊപ്പലിലെ മാലൂര്‍ താലൂക്കിലുള്ള ഹുല്ലറഹള്ളി ഗ്രാമത്തില്‍ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാനായി തയ്യാറാക്കിയ വിഗ്രഹത്തില്‍ ദളിത് ബാലന്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് കുടുംബത്തിന് പിഴ ചുമത്തിയത്.
read also: തൃശൂരിൽ ഡോക്ടർക്കും മകൾക്കും നേരെ തെരുവുനായ ആക്രമണം
മൂന്ന് ദിവസം മുന്‍പ് ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തിനിടെ കുട്ടി വിഗ്രഹത്തില്‍ തൊട്ടുവെന്നും ഇതുകണ്ട ഗ്രാമവാസികള്‍ കുട്ടിയെ ഓടിച്ചുവിടുകയായിരുന്നുവെന്നും പറയുന്നു. ഈ പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിനും കുടുംബത്തിന് വിലക്കുണ്ട്.
Post Your Comments