തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ ഒക്ടോബർ മുതൽ സേവനം നിർത്താനൊരുങ്ങി പ്രമുഖ മെസേജിംഗ് അപ്ലിക്കേഷനായ വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായമില്ലാതെ അപ്ഡേറ്റുകൾ ലഭ്യമാകില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ മാസം അവസാനത്തോടെ ആപ്പിളിന്റെ ഐഒഎസ് 10, ഐഒഎസ് 11 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നിന്നാണ് സേവനം നിർത്തലാക്കുന്നത്. എന്നാൽ, വാട്സ്ആപ്പ് സേവനം തുടരാൻ ഐഒഎസ് 12 അല്ലെങ്കിൽ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കോ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഐഫോൺ 5, ഐഫോൺ 5 എസ് എന്നീ ഫോണുകളെയാണ് വാട്സ്ആപ്പിന്റെ പുതിയ നടപടി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതേസമയം, പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും വാട്സ്ആപ്പ് പിന്മാറിയേക്കും.
Post Your Comments