സൂചികകൾ കരുത്ത് പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 300 പോയിന്റ് അഥവാ, 0.5 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,141 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91 പോയിന്റ് നേട്ടത്തിൽ 17,622 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇവ 0.16 ശതമാനമാണ് ഇടിഞ്ഞത്.
എം ആൻഡ് എം, ബജാജ് ഫിനാൻസ്, എസ്‌ബിഐ ലൈഫ്, അദാനി പോർട്ട്‌സ്, എച്ച്‌യുഎൽ, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ, യുപിഎൽ, ഐഷർ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി, ദിവിസ് ലാബ്‌സ്, എസ്‌ബിഐ, ഐടിസി, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ടാറ്റ സ്റ്റീൽ, എൻടിപിസി, ഐസിഐസിഐ ബാങ്ക്, പവർ ഗ്രിഡ്, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ജനുവരി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തും: അറിയിപ്പുമായി ഒമാൻ
Post Your Comments