Latest NewsNewsBusiness

ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്: മഹീന്ദ്ര സസ്റ്റെണിൽ നിക്ഷേപം നടത്തും, കൂടുതൽ വിവരങ്ങൾ അറിയാം

ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് സ്ഥാപിക്കാൻ ഇരു കമ്പനികളും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്

മഹീന്ദ്ര സസ്റ്റെണിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം, മഹീന്ദ്ര സസ്റ്റെണിന്റെ 30 ശതമാനം ഓഹരികളാണ് ഈ കനേഡിയൻ കമ്പനി സ്വന്തമാക്കുക. 711 കോടി രൂപയാണ് ഇടപാട് തുക. മഹീന്ദ്ര ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി വിഭാഗമാണ് മഹീന്ദ്ര സസ്റ്റെൺ.

ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് സ്ഥാപിക്കാൻ ഇരു കമ്പനികളും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. സെബിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി 2024 ഓടെയാണ് ട്രസ്റ്റ് സ്ഥാപിക്കുക. കൂടാതെ, ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിലൂടെ വരും വർഷങ്ങളിൽ മുൻ മുന്നേറ്റം കൈവരിക്കാൻ സാധിക്കുമെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തൽ.

Also Read: താഴത്തങ്ങാടി വള്ളംകളി വിപുലമാക്കും: മന്ത്രി വി.എൻ വാസവൻ

നിലവിൽ, കനേഡിയൻ കമ്പനിക്ക് 30 ശതമാനം  ഓഹരികൾ മാത്രമാണ് വിൽക്കുന്നതെങ്കിലും, 2023 ൽ സസ്റ്റെണിലെ 9.9 ശതമാനം ഓഹരികൾ കൂടി വിൽക്കാൻ സാധ്യതയുണ്ട്. മഹീന്ദ്ര സസ്റ്റെണിന് 1.54 GWp ശേഷിയുള്ള സോളാർ പവർ പ്ലാന്റുകൾ ഉണ്ട്. കൂടാതെ, സോളാർ എനർജി നിക്ഷേപങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button