വൈത്തിരി: ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസി (18)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ബിഗ് ബില്യൺ ഡേയ്സ്: വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കൂ, സവിശേഷതകൾ അറിയാം
കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. വൈത്തിരി സ്വദേശിയായ സാജൻ കെ.സി എന്നയാളുടെ ബൈക്ക് വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്ത് കത്തിനശിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അറസ്റ്റിലായത്.
Read Also : കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ, വിലക്കുറവിൽ ലഭിക്കുന്ന ഈ സ്മാർട്ട് ഫോണിനെ കുറിച്ച് അറിയാം
എസ്.ഐമാരായ പി. സത്യൻ, സലീം, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ, താഹിർ, ആഷ്ലിൻ, റഷീദ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments