കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. കിക്ക് സ്റ്റാർട്ടർ ഓഫറുകളിലൂടെ ബ്രാൻഡഡ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, എസ്ബിഐയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുക. അത്തരത്തിൽ കിക്ക് സ്റ്റാർട്ടർ ഓഫർ മുഖാന്തരം 2000 രൂപ ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങാൻ കഴിയുന്ന സാംസംഗ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണുകളെ കുറിച്ച് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എസ്അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1080 × 2400 പിക്സൽ റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 900 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: പൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം
108 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 21,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുക.
Post Your Comments