Latest NewsKeralaNews

‘എന്റെ അമ്മ തന്ന മീൻ ഞാൻ തിരിച്ച് കൊടുത്ത് വിടണം പോലും, പുച്ഛം തോന്നും ചില സമയത്ത്’: ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഐശ്വര്യയുടെ ഡയറിയിലാണ് ഭർത്താവ് കണ്ണനിൽ നിന്നും താൻ നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഉള്ളത്. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍ നായരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കണ്ണന്‍നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ ഐശ്വര്യയെ ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനങ്ങളാണ് ഏല്‍ക്കുന്നത് എന്നും യുവതിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. ജോലിക്ക് പോകാനും ഇയാള്‍ സമ്മതിച്ചിരുന്നില്ല. ചായക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു. തന്റെ അമ്മ വാങ്ങിക്കൊണ്ടു തന്ന മീൻ തിരിച്ച് കൊടുക്കാൻ പറഞ്ഞ് കണ്ണൻ വഴക്ക് ഉണ്ടാക്കിയെന്നും ഐശ്വര്യ എഴുതിയിട്ടുണ്ട്.

തന്റെ മരണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയില്‍ എഴുതിയിരുന്നത്. താലി വലിച്ച് പൊട്ടിച്ചെന്നും എന്നും ഉപദ്രവിക്കുമായിരുന്നുവെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. തന്റെ സഹോദരിയെ കണ്ണൻ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ പോലീസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയുടെ ഡയറി കണ്ടെത്തിയത്.

‘എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കാറുണ്ട്. ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല. ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു. എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് .പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്‌നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് അടക്കണം’, ഐശ്വര്യ ഡയറിയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button