KeralaLatest NewsNews

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി: ഇന്ത്യയ്ക്ക് 35,000 കോടി രൂപയുടെ നേട്ടം

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യയ്ക്ക് വന്‍ ലാഭമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്ഫോള്‍ ടാക്സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കണക്കിലെടുത്താണ് കേന്ദ്രം വിന്റ്ഫോള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്.

Read Also: ലോട്ടറി അടിച്ചതിന് ശേഷം ഉറങ്ങാൻ പറ്റുന്നില്ല, കുറെ ആൾക്കാർ പണം ചോദിക്കാൻ തുടങ്ങി: അനൂപ്

യുക്രെയ്നെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റഷ്യയെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കണമെന്ന് ആഹ്വാനം ചെയ്താണ് ലോകരാജ്യങ്ങള്‍ ഒന്നിച്ച് റഷ്യയെ വിലക്കിയത്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി തുടര്‍ന്നു. റഷ്യയില്‍ നിന്ന് വിലക്കുറവില്‍ ക്രൂഡോയില്‍ ലഭ്യമായതോടെയാണ് രാജ്യം ഇറക്കുമതി ചെയ്തത്.

ചൈന കഴിഞ്ഞാല്‍ റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായും ഇന്ത്യ മാറി. ഏപ്രില്‍-മെയ് മാസങ്ങളില്‍ 11.2 ബില്യണ്‍ ഡോളറിനാണ് രാജ്യം മിനറല്‍ ഓയില്‍ വാങ്ങിയത്. മാര്‍ച്ച് മുതല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ച് 12 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 5 ബില്യണായിരുന്നു. ഇത് രണ്ടാം തവണയാണ് ആഗോള എണ്ണ വിപണിയില്‍ ഇന്ത്യ ഇത്രമാത്രം ലാഭം കൊയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button