കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ അടിച്ച ജയദേവന് ഈ വര്‍ഷത്തെ വിജയി അനൂപിനോട് പറയാനുള്ളത് ചില പ്രധാനപ്പെട്ട കാര്യങ്ങളാണ്. രണ്ട് വര്‍ഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുതെന്ന് ജയദേവന്‍ പറയുന്നു. നികുതി അടയ്ക്കാന്‍ പിന്നീട് പാടു പെടും.’ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറിയായ 25 കോടി രൂപ അടിച്ച തിരുവനന്തപുരത്തെ അനൂപിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറായ 12 കോടി ലഭിച്ചത് കൊച്ചി മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലനായിരുന്നു.
Read Also: രേവ കൂട്ടബലാത്സംഗ കേസ്: 3 പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി പോലീസ് -വീഡിയോ
‘ വരുമാനം കൂടിയതിനാല്‍ രണ്ടു മാസം മുമ്പ് 1.45 കോടി രൂപ എനിക്ക് കേന്ദ്ര സര്‍ക്കാരിന് നികുതി അടയ്‌ക്കേണ്ടി വന്നു. ഇത്തവണത്തെ ഭാഗ്യവാന് അതിന്റെ ഇരട്ടി അടയ്‌ക്കേണ്ടി വരും. നാളെ രാവിലെ മുതല്‍ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ച് ആളുകള്‍ എത്തിത്തുടങ്ങും. രാവിലെ അവരായിരിക്കും നമ്മുടെ കണി. എല്ലാവരെയും സഹായിക്കാന്‍ നമുക്ക് പറ്റിയെന്നുവരില്ല. അതില്‍ വിഷമിച്ചിട്ടും കാര്യമില്ല. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും മുമ്പ് നല്‍കിയതിന്റെ ഇരട്ടി ഇനി നല്‍കേണ്ടി വരും. ഇതിനെല്ലാം പണം നമ്മള്‍ കരുതണം. അതുകൊണ്ടു തന്നെയാണ് ജീവിതത്തില്‍ ഒരു മാറ്റവും വരുത്താതെ ഞാനിപ്പോഴും ഓട്ടോ ഓടിക്കുന്നത്. എന്റെ ഭാര്യ മണി ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ സ്വീപ്പര്‍ ജോലിക്കും പോകുന്നുണ്ട’് .
‘ലോട്ടറി പണത്തിലൂടെ കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കുറച്ച് കടം തീര്‍ത്തു. കുറച്ചു പണം സഹോദരങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നല്‍കി. ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാന്‍ സേവാഭാരതിക്കായി മാറ്റി. ബാക്കി തുക ഭാര്യയുടെയും മക്കളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. കുടുംബച്ചെലവുകള്‍ക്ക് പണം ഉപയോഗിച്ചിട്ടില്ല’ – ജയപാലന്‍ പറഞ്ഞു.
മൂത്തമകന്‍ വൈശാഖ് ഇലക്ട്രീഷ്യനാണ്. മരുമകള്‍ കാര്‍ത്തിക പോസ്റ്റ് വുമണ്‍. ഇളയമകന്‍ വിഷ്ണു ഹോമിയോ ഡോക്ടര്‍. ഇപ്പോള്‍ എം.ബി.ബി.എസിന് ചേര്‍ന്നു. ഒട്ടോയുടെ വായ്പ തീര്‍ന്നിട്ടില്ല. ലോട്ടറി അടിച്ച് ആരും രക്ഷപ്പെട്ടിട്ടില്ല. കാരണം മതിമറന്നുള്ള ധാരാളിത്തമാണ്. പണം സൂക്ഷിക്കണം. നികുതി അടച്ചില്ലെങ്കില്‍ അത് പെരുകി നമുക്ക് താങ്ങാനാവാത്ത സ്ഥിതിയാകും-ജയപാലന്റെ അനുഭവ സാക്ഷ്യം.
Post Your Comments