ഏറ്റുമാനൂർ: വയോധികയുടെ കാലിൽ സ്വകാര്യബസ് കയറിയിറങ്ങി. പേരൂർ തകിടിയേൽ ത്രേസ്യാമ്മ (70)യ് ക്കാണ് കാലിൽ സ്വകാര്യബസ് കയറിയിറങ്ങി പരിക്കേറ്റത്.
തെള്ളകത്ത് ശനിവാഴ്ച രാവിലെ 11നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ബസ് സ്റ്റോപ്പിൽനിന്നു യാത്രക്കാരെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾ ത്രേസ്യാമ്മ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടപ്പോഴാണ് ജീവനക്കാർ വിവരമറിയുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
Read Also : കരുതൽ സ്വർണ ശേഖരത്തിൽ കുതിപ്പ്, വിദേശ നാണയ ശേഖരം കിതയ്ക്കുന്നു, കാരണം ഇതാണ്
അപകടത്തെത്തുടർന്ന്, സ്ഥലത്ത് ഗതാഗത തടസം അനുഭവപ്പെട്ടു. ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം നീക്കിയത്.
Post Your Comments