WayanadKeralaNattuvarthaLatest NewsNews

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

കമ്പളക്കാട്: വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഹരി ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. സംഭവത്തിൽ, കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ‌‌

വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിർദ്ദേശത്തെ തുടർന്ന് കൽപറ്റ റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്.

Read Also : ഭൂകമ്പത്തിൽ ആടിയുലഞ്ഞ് കെട്ടിടം, കാലൊടിഞ്ഞ സുഹൃത്തിനെ ചുമലിലേറ്റി ഓടുന്ന യുവാവ് – വീഡിയോ

780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉൽപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് റദ്ദാക്കാൻ കണിയാമ്പറ്റ പഞ്ചായത്തിന് എക്സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ്, പ്രിവന്റിവ് ഓഫീസർമാരായ കൃഷ്ണൻ കുട്ടി, വി.കെ. ചന്തു, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button