അഹമ്മദാബാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിക്കുന്നതിനായി ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്ത്. കേസില്‍ അഫ്ഗാന്‍ പൗരന്‍ അറസ്റ്റിലായി. കാബൂള്‍ സ്വദേശിയായ ഷഹീന്‍ഷാഹ് സഹീറിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also:മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കഴിഞ്ഞ സെപ്തംബറിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇവര്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 21,000 കോടിയുടെ 3000 കിലോ മയക്കുമരുന്ന് ആയിരുന്നു എത്തിച്ചത്. എന്നാല്‍ ഹെറോയിനുമായി എത്തിയ കണ്ടെയ്നറുകള്‍ തീരത്തുവെച്ച് പിടികൂടുകയായിരുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു രാജ്യത്തേക്ക് ഹെറോയിന്‍ കടത്തിയത്. അഫ്ഗാനിലെ വന്‍കിട മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ തലവന്മാരായ ഹസ്സന്‍ ദാദ്, ഹുസ്സൈന്‍ ദാദ് എന്നിവരാണ് ഇതിന് പിന്നില്‍ എന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments