അയർലണ്ട്: വയറുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ ബാറ്ററികൾ. അയർലണ്ടിലാണ് സംഭവം. 66 വയസുകാരിയായ സ്ത്രീയുടെ വയറിന്റെ എക്സ്റേ എടുത്തപ്പോഴാണ് വയറ്റിലും കുടലിലും ബാറ്ററികൾ ഉള്ളതായി കണ്ടെത്തിയത്. കഠിന പരിശ്രമത്തിലൂടെ 55 AA, AAA ബാറ്ററികൾ വയറ്റിൽ നിന്നും നീക്കം ചെയ്തു. ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആണ് വിചിത്ര സംഭവം.
അതിശയകരമെന്നു പറയട്ടെ, ഈ ഇലക്ട്രോകെമിക്കൽ ഉപകരണങ്ങളൊന്നും അവളുടെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ (ജിഐ) തടഞ്ഞില്ല. മാത്രമല്ല അവളുടെ ശരീരത്തിന് ഘടനാപരമായ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തതുമില്ല. ബാറ്ററി വിഴുങ്ങിയാൽ പൊതുവെ ശരീരത്തിനകത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
Post Your Comments