Latest NewsNewsIndia

ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ: പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ

ഹോസ്റ്റലിലെ ഒരു പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം

മൊഹാലി: വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെച്ചൊല്ലി പ്രതിഷേധവും സംഘര്‍ഷവും. ചണ്ഡിഗഡ് സര്‍വകലാശാലയിലെ ഹോസ്റ്റലിലാണ് സംഭവം. പെൺകുട്ടികളുടെ പ്രതിഷേധം ശക്തമായതോടെ ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചുപൂട്ടി. എന്നാൽ, കൂടുതൽ പെൺകുട്ടികൾ ഹോസ്റ്റലിനു പുറത്തേക്കു ഗേറ്റ് ചാടിക്കടന്ന് എത്തി പ്രതിഷേധത്തിനൊപ്പം അണിചേരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

read also: വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുത്: വിവരാവകാശ കമ്മീഷണർ

ഹോസ്റ്റലിലെ ഒരു പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം. ഇതിനെ തുടർന്ന് ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ, ഒരു പെൺകുട്ടി തന്റെ സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണു കാമുകന് അയച്ചുകൊടുത്തതെന്നും മറ്റുള്ളവരുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.

വിദ്യാർഥിനിയുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇത് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. ഉടൻ തന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്‌റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

വിദ്യാർഥിനിയെ കാമുകൻ ഭീഷണിപ്പെടുത്തി മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഇന്റർനെറ്റിൽ അ‌പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് മറ്റു പെൺകുട്ടികളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button