Latest NewsNews

എസ്ബിഐ: മൊബൈൽ ഫണ്ട് ട്രാൻസ്ഫറിന് ഇനി എസ്എംഎസ് ചാർജുകൾ ഈടാക്കില്ല

ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, യുപിഐ പിൻ മാറ്റൽ തുടങ്ങിയ സേവനങ്ങളാണ് എസ്എംഎസ് മുഖാന്തരം ലഭിക്കുന്നത്.

മൊബൈൽ ഫണ്ട് ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള എസ്എംഎസുകൾക്ക് ഇനി ചാർജുകൾ ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്എംഎസ് ചാർജുകൾ ഒഴിവാക്കിയതോടെ, ഇടപാടുകാർക്ക് അധിക ചാർജ് നൽകാതെ മൊബൈൽ ഫണ്ട് ട്രാൻസ്ഫർ നടത്താൻ സാധിക്കും. എസ്ബിഐയുടെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കാണ്.

ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, യുപിഐ പിൻ മാറ്റൽ തുടങ്ങിയ സേവനങ്ങളാണ് എസ്എംഎസ് മുഖാന്തരം ലഭിക്കുന്നത്. എസ്എംഎസ് ഒഴിവാക്കുന്നത് എസ്ബിഐയുടെ അക്കൗണ്ടുള്ള എല്ലാ മൊബൈൽ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

Also Read: അയച്ച സന്ദേശം തെറ്റിയോ? തിരുത്താനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്

രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ ബാങ്കിംഗ് സേവനത്തിന്റെ ഭാഗമാക്കാനും ഉപഭോക്താക്കൾക്ക് ഇടപാടുമായി സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ അറിയാനുമാണ് എസ്ബിഐ എസ്എംഎസ് സേവനം ആരംഭിച്ചത്. കൂടാതെ, രാജ്യത്തെ ഭൂരിഭാഗം പേരും ഫീച്ചർ ഫോൺ ഉപഭോക്താക്കളാണ്. അതിനാൽ, എസ്എംഎസ് സേവനങ്ങൾക്ക് ചാർജ് ഒഴിവാക്കുന്നതോടെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button