ഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിലായി 23 കേന്ദ്രങ്ങളിലാണ് എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സംഘം ഒരേസമയം തിരച്ചിൽ നടത്തുന്നത്.
പ്രദേശത്തെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്നും അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രേരണ നൽകിയതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതായും എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
ഈ തിരച്ചിലിനിടയിൽ പി.എഫ്.ഐ ജില്ലാ കൺവീനർ ഷാദുള്ള, അംഗങ്ങളായ മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്ദുൾ മൊബിൻ എന്നിവരെ ഉദ്യോഗസ്ഥർ ഇതിനകം തന്നെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ
കരാട്ടെ പഠിപ്പിക്കുന്നതിന്റെ മറവിൽ അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും/പരിശീലനം നൽകുകയും പ്രേരണ നല്കിയതിനുമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. റെയ്ഡിനെതിരെ നന്ദ്യാലിലും കുർണൂലിലും പ്രതിഷേധങ്ങൾ നടന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഷാഹിദ് ചൗസിഹ് എന്നയാളുടെ വീട്ടിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാസ്പോർട്ടും ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments