തിരുവനന്തപുരം: രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ച് ഗവർണർ. തിങ്കളാഴ്ച്ച രാവിലെ രാജ്ഭവനിലാണ് വാർത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ തെളിവുകൾ പുറത്തു വിടാനാണ് ഗവർണർ പദ്ധതിയിടുന്നതെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഇന്ന് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്നും ഗവർണർ വ്യക്തമാക്കി. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷണം നടത്താനെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നടക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Read Also: ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ
Post Your Comments