Latest NewsNewsIndia

സലൂണിൽ വച്ച് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ധാർവാഡ്: സലൂണിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ശനിയാഴ്ച കർണാടകയിലെ ധാർവാഡ് ജില്ലയിലെ സലൂണിൽ വെച്ചാണ് സംഭവം നടന്നത്. സലൂണിലെത്തിയ തന്നെ മനോജ് കർജഗി കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചുവെന്ന് ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതി പരാതിയിൽ ആരോപിച്ചു.

യുവതി കാമുകനെ വിവരം അറിയിച്ചതിനെ തുടർന്ന് കാമുകൻ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം സംഭവസ്ഥലത്തെത്തി കോൺഗ്രസ് നേതാവിനെ മർദ്ദിക്കുകയും ചെയ്തു.

പോലീസിനെ രാഷ്ട്രീയ ചട്ടുകമായി മാറ്റിയത് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പ്: കെ.കെ രമ

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രതിയെ അറസ്റ്റ് ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും പോലീസ് അറിയിച്ചു. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

നേതാവ് ഒരു മന്ത്രിയുടെ മുൻ സഹായിയാണെന്നും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും കോൺഗ്രസ് പാർട്ടി പ്രതികരിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വടക്കുപടിഞ്ഞാറൻ കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മുൻ ഡയറക്ടർ ആയിരുന്നു അറസ്റ്റിലായ കോൺഗ്രസ് നേതാവ്. മുൻ മുഖ്യമന്ത്രിക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button