ഇടുക്കി: അട്ടപ്പാടി മധുവധക്കേസിൽ 29-ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ ഇന്ന് കോടതി വിസ്തരിക്കും. കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ഡോക്ടർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിന് ശേഷം മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും.
ഇത് കൂടാതെ, ഇന്ന് 4 സാക്ഷികളുടെ വിസ്ത്താരവും നടക്കും. കേസിൽ ഇതുവരെ 21 സാക്ഷികൾ ആണ് കൂറുമാറിയത്.
കാഴ്ചാപരിമിതിയുള്ളതിനാൽ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു സുനിൽ കുമാർ കോടതിയിൽ പറഞ്ഞത്. തുടർന്ന്, സുനിലിന്റെ കാഴ്ച പരിശോധിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. വൈദ്യ പരിശോധനയിൽ സുനിലിന്റെ കാഴ്ചയിൽ പ്രശ്‌നമില്ലെന്ന് ഡോക്ടർ കണ്ടെത്തി.
Post Your Comments