KeralaLatest NewsNews

പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നത് തടയണം: മനുഷ്യാവകാശ കമ്മീഷൻ

 

തിരുവനന്തപുരം: പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് പുതിയ ഉത്തരവ്. കമ്മീഷൻ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഉത്തരവിട്ടത്.

ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവുകൾ കർശനമായി പാലിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button