Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി: കാണിക്കയായി നൽകിയത് വൻതുക

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. ദർശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദർശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികൾക്ക് കൈമാറി.

Read Also: നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവം: ഇറാനില്‍ വന്‍ പ്രതിഷേധം

അന്നദാന ഫണ്ടിലേക്കാണ് അദ്ദേഹം തുക നൽകിയത്. മുകേഷിനൊപ്പം മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെർച്ചന്റും കഴിഞ്ഞ ദിവസം ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളിലും ഇരുവരും പങ്കെടുത്തിരുന്നു. ഒന്നരക്കോടിയുടെ ചെക്കാണ് തിരുപ്പതി ക്ഷേത്രത്തിൽ ഇവർ നൽകിയത്. രാജസ്ഥാനിലെ നതാഡ്‌വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുകേഷ് അംബാനി ദർശനം നടത്തിയിരുന്നു.

Read Also: ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button