പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനായ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷ വിധിച്ചത്. ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
Read Also : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ : കഞ്ചാവ് കണ്ടെടുത്തത് കിടപ്പുമുറിയിൽ തലയണകവറിൽ
2019-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേരക്ക പറിക്കാനെത്തിയ പതിനൊന്ന് വയസുകാരിയായ ബാലികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പോക്സോ പ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: മധു വധക്കേസ്: 29-ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും
ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
Post Your Comments