മഞ്ചേശ്വരം: ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ (22)യാണ് അറസ്റ്റിലായത്. മഞ്ചേശ്വരം എക്‌സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് പിടികൂടാനുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വെള്ളിയാഴ്ച പുലർച്ച നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പണം പിടികൂടിയത്. മംഗളൂരുവില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് വരുകയായിരുന്ന കേരള സ്റ്റേറ്റ് മലബാര്‍ ബസിലാണ് മഹാരാഷ്ട്ര സ്വദേശി പണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
Read Also : ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണം മഞ്ചേരിയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് ഇയാൾ വെളിപ്പെടുത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി, സതീഷ് നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹമീദ്, ഷമീല്‍, ജോണ്‍സണ്‍ പോള്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments