ചൂടുകാലത്തും, തണുപ്പുകാലത്തും വിയര്‍ക്കുന്നത് ഒരു സാധാരണ പ്രക്രിയ തന്നെയാണ്. എങ്കിലും കാലവസ്ഥ അനുകൂലമായിരിക്കേ അസാധാരണമായി വിയര്‍ക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ചുവടെ ചേർക്കുന്നു.
അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കുന്നു. വിയര്‍പ്പ് ഗ്രന്ഥികള്‍ ഇത്തരക്കാരില്‍ സാധാരണയില്‍ കവിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണു കാരണം.
ഗര്‍ഭിണികൾ കൂടുതലായി വിയർക്കുന്നതിനു പിന്നിൽ ഗര്‍ഭകാലത്ത് ആകെ ഹോര്‍മോണുകളുടെ അളവില്‍ പല വ്യത്യാസങ്ങളും കാണുന്നതും ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങൾ സാധാരണരീതിയില്‍ നിന്ന് വ്യത്യസ്തമായതുമാണ് കാരണം.
Read Also : റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മറിഞ്ഞു വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്
ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ട് ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളും അമിതമായി വിയര്‍ക്കും. ആര്‍ത്തവ വിരാമത്തിന്റെ സമയം കഴിഞ്ഞ്, ഹോര്‍മോണ്‍ ഉത്പാദനം പഴയ രീതിയിലേക്ക് തിരിച്ചുവരുമ്പോൾ ഈ പ്രശ്‌നം മാറുന്നു. എന്നാൽ, ചിലരിൽ ആര്‍ത്തവ വിരാമത്തിന് മുന്നോടിയായി തന്നെ അമിത വിയര്‍ക്കലുള്‍പ്പെടെയുള്ള ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.
നല്ല തോതില്‍ വെയില്‍ കൊള്ളുന്നവരിൽ സൂര്യതാപമേല്‍ക്കുന്നു. ഇത് അമിതമായി വിയർക്കാൻ കാരണമാകുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴുന്ന സാഹചര്യത്തിലും, അസുഖകരമായ ഉറക്കവും ശരീരം മുഴുവന്‍ വിയര്‍ക്കുവാനും കാരണമാകും.
ചില തരത്തിലുള്ള മരുന്നുകള്‍ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദോഷഫലമായി അമിതമായ വിയര്‍പ്പ് ഉണ്ടാകും. മരുന്നു കഴിച്ചു തീരുന്നതോടെ ഈ പ്രശ്‌നം മാറിക്കിട്ടും.
പ്രത്യേക തരത്തിലുള്ള ഭക്ഷണം ഉദാഹരണത്തിന് മസാല ചേര്‍ത്തവ, കഫീന്‍ ചേര്‍ത്തവ, ആല്‍ക്കഹോള്‍ കലര്‍ത്തിയവ എന്നിവ കഴിക്കുന്നതും അമിതമായ വിയര്‍പ്പുണ്ടാക്കും.
Post Your Comments