പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രിസിഷൻ ബെയറിംഗ് കേജുകളുടെ നിർമ്മാതാക്കളായ ഹർഷ എഞ്ചിനീയേർസ് ഇന്റർനാഷണൽ. ഐപിഒയുടെ അവസാന ദിനമായ ഇന്നലെ 74.70 മടങ്ങ് സബ്സ്ക്രിപ്ഷനാണ് കമ്പനി നേടിയിട്ടുള്ളത്. ഒരു ഓഹരിക്ക് 314 രൂപ മുതൽ 330 രൂപ വരെ പ്രൈസ് ബാൻഡ് നിശ്ചയിച്ച വിൽപ്പനയിൽ മികച്ച നേട്ടമാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.
കണക്കുകൾ പ്രകാരം, 1.69 കോടി രൂപയുടെ ഓഹരികൾക്ക് ഐപിഒ മുഖാന്തരം 125.97 കോടി ബിഡ്ഡുകളാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ, സബ്സ്ക്രൈബ് ചെയ്തവരിൽ കൂടുതലും ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരാണ്. ഈ വിഭാഗം ഏകദേശം 178.26 മടങ്ങ് സബ്സ്ക്രിപ്ഷൻ നടത്തിയിട്ടുണ്ട്. തൊട്ടുപിന്നിലായി സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗവും റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗവും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗം 71.32 മടങ്ങും റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗം 17.63 മടങ്ങുമാണ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്. അതേസമയം, ജീവനക്കാരുടെ നിക്ഷേപം 12.07 മടങ്ങ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
Also Read: മൃദുവായ ഇഡലി തയ്യാറാക്കാൻ ചില പൊടിക്കൈകൾ
പ്രാഥമിക ഓഹരി വിൽപ്പനയിൽ പ്രധാനമായും 455 കോടി രൂപയുടെ പുതിയ ഓഹരികളുടെ വിൽപ്പനയും 300 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് നടന്നിട്ടുള്ളത്. ഐപിഒയിലൂടെ ലഭിക്കുന്ന തുകയിൽ 270 കോടി രൂപ കടങ്ങൾ തിരിച്ചടക്കുന്നതിനായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments