കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷത്തെ പട്ടികയിൽ 63-ാം സ്ഥാനമാണ് ഫെഡറൽ ബാങ്ക് കൈവരിച്ചിരിക്കുന്നത്. കമ്പനികളുടെ തൊഴിൽ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും വിലയിരുത്തുന്ന മുൻനിര ആഗോള ഏജൻസിയാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്.
ഗ്രേറ്റ് പ്ലേസ് ടു വർക്ക് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ബാങ്കും ഫെഡറൽ ബാങ്കാണ്. ഏകദേശം 47 ലക്ഷം ജീവനക്കാരെ പ്രതിനിധീകരിച്ച് 10 ലക്ഷം ജീവനക്കാരിൽ നടത്തിയ രഹസ്യ സർവയിലൂടെയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ജീവനക്കാരിലാണ് സർവേ സംഘടിപ്പിച്ചത്. സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ലഭിക്കുന്ന സൗഹൃദാന്തരീക്ഷം, വിവേചന രഹിതമായ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അന്തിമ പട്ടിക തയ്യാറാക്കാനുള്ള മാനദണ്ഡങ്ങളായി എടുത്തത്.
Also Read: സഹോദരിയുടെ മകനെ തള്ളിയിട്ടു കൊലപ്പെടുത്തി : മധ്യവയസ്കനും മകനും പൊലീസ് പിടിയിൽ
Post Your Comments