മുംബൈ: ബേബി പൗഡര്‍ നിര്‍മ്മാണത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്കുള്ള ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. പൊതുജനാരോഗ്യം കണക്കിലെടുത്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റേതാണ് നടപടി. വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ നടത്തിയ പി.എച്ച് പരിശോധനയില്‍ ഐ.എസ് 5339:2004 എന്ന മാനദണ്ഡം പൗഡര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ 1940ലെ ഡ്രഗ്സ് കോസ്മെറ്റിക്സ് നിയമപ്രകാരം കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
തൊഴിലാളി ക്ഷേമനിധി ബോർഡുകൾ കൂടുതൽ ശക്തമായിട്ടുള്ളത് കേരളത്തിൽ മാത്രം: മന്ത്രി വി ശിവൻകുട്ടി
കമ്പനി പുറത്തിറക്കുന്ന പൗഡര്‍ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പി.എച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയെന്നും സര്‍ക്കാര്‍ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുനെ, നാസിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്.
Post Your Comments