ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങൾ ഒന്നാണ് മുടികൊഴിച്ചിൽ. സാധാരണയായി മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ പലരും തുടക്കത്തിൽ വേണ്ടത്ര പ്രാധാന്യം നൽകാറില്ല. ഇത് പലപ്പോഴും മുടികൊഴിച്ചിൽ വർദ്ധിക്കാൻ കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ തടഞ്ഞ് മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന കറ്റാർവാഴയും തൈരും ചേർത്തുള്ള ഹെയർ പാക്കിനെ കുറിച്ച് അറിയാം.
രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ, രണ്ട് ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ എടുത്തതിനുശേഷം നന്നായി മിക്സ് ചെയ്ത് മിക്സിയിൽ അടിച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ ആയതിനു ശേഷം മുടിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ വെച്ചതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Also Read: പ്രായത്തിന്റെ ലക്ഷണങ്ങളോട് വിട പറയാൻ ഹൽദി മിൽക്ക്
താരനിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഹെയർ പാക്ക് മികച്ച ഓപ്ഷനാണ്. കൂടാതെ, മുടി പൊട്ടുന്നതിന് പരിഹാരം കാണാനും ഈ ഹെയർ പാക്ക് സഹായിക്കും. ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഇത് തലയിൽ തേക്കാവുന്നതാണ്.
Post Your Comments