Latest NewsKeralaNews

കുന്നത്തൂരിൽ തെരുവുനായ ആക്രമണത്തില്‍ ആയുർവേദ ഡോക്ടര്‍ക്ക് പരുക്ക് 

കൊല്ലം: കുന്നത്തൂരിൽ തെരുവുനായ ആക്രമണത്തില്‍ ആയുർവേദ ഡോക്ടര്‍ക്ക് പരുക്ക്. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.

ഡോക്ടറുടെ വലതു കൈപ്പത്തിക്ക് പരുക്കേറ്റു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ രംഗത്തു വന്നു. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി.

വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി പരിപാലനം താത്പര്യമുളളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവക്ക് നഗരസഭ നിശ്ചിത തുക നൽകും. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button