രാജ്യത്ത് കയറ്റുമതി വളർച്ചയിൽ കിതപ്പ് തുടരുന്നു. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം, കയറ്റുമതി രംഗത്ത് 1.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഇറക്കുമതി 37.28 ശതമാനമായി ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ 3,392 ഡോളറിന്റെ കയറ്റുമതിയും 6,190 ഡോളറിന്റെ ഇറക്കുമതിയുമാണ് നടന്നിട്ടുള്ളത്. ഇതോടെ, വ്യാപാരക്കമ്മി ഇരട്ടിയിലധികമായി. വ്യാപാരക്കമ്മിയുടെ കുത്തനെയുള്ള കയറ്റം വ്യാപാര രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കയറ്റുമതി വരുമാനവും ഇറക്കുമതി ചിലവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. ഓഗസ്റ്റിൽ 2,798 കോടി ഡോളറാണ് വ്യാപാരക്കമ്മി രേഖപ്പെടുത്തിയത്. മുൻവർഷം ഇതേ കാലയളവിൽ വ്യാപാരക്കമ്മി 1,171 കോടി ഡോളറായിരുന്നു. ഇത്തവണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, കെമിക്കൽസ്, ഔഷധം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ കയറ്റുമതി വളർച്ച നേടിയപ്പോൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ജെം ആന്റ് ജ്വല്ലറി, വസ്ത്രം തുടങ്ങിയ മേഖലകളുടെ കയറ്റുമതി നേരിയ തോതിൽ മങ്ങി.
Also Read: മഹാദേവന്റെ ജനനവും ഐതിഹ്യവും
Post Your Comments